ചേർത്തല: വനിതാ ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രമായ വണ്ടർലായിലേക്ക് ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നടത്തിയ പ്രത്യേക സർവീസ് ഹിറ്റായി.
4 സൂപ്പർ ഫാസ്റ്റ് ബസിലായി 185 വനിതകളാണ് യാത്ര ചെയ്തത്. ടൂർ കോർഡിനേറ്റർമാരായി 4 വനിതാ കണ്ടക്ടർമാരുണ്ടായിരുന്നു.ഡ്രൈവർമാർ മാത്രമാണ് പുരുഷൻമാരായി ഉണ്ടായിരുന്നത്.
രാവിലെ 8.15ന് യാത്ര തുടങ്ങി പത്തോടെ വണ്ടർലായിൽ എത്തി. വൈകിട്ട് ആറോടെ തിരിച്ചെത്തി.
525 രൂപ വണ്ടർലായിലെ ടിക്കറ്റ് നിരക്കും 300 രൂപ യാത്രാനിരക്കുമായി 825 രൂപയായിരുന്നു ഒരാളുടെ നിരക്ക്.
വണ്ടർലാ യാത്ര ഹിറ്റായതോടെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാക്കേജ് സർവീസ് കെ.എസ്.ആർ.ടി.സി ആസൂത്രണം ചെയ്യുന്നുണ്ട്. മൂന്നാർ,ഭൂതത്താൻകെട്ട് എന്നിവിടങ്ങളിലേക്ക് ഞായറാഴ്ചകളിൽ ആദ്യഘട്ട സർവീസ് നടത്തുന്നതിനാണ് ആലോചന.