
കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയൻ വനിതാസംഘം നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാചരണം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ് അദ്ധ്യക്ഷയായി. യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം,കുമാരി സംഘം പ്രസിഡന്റ് കുമാരി അമലു, സെക്രട്ടറി ദേവിചന്ദന,വനിതാസംഘം യൂണിയൻ ട്രഷറർ വിജയമ്മ രാജൻ ,മൈക്രോഫിനാൻസ് കോഓർഡിനേറ്റർ വിമല പ്രസന്നൻ, സിന്ധു മഹേശൻ വത്സല ചമ്പക്കുളം, രാജലക്ഷ്മി സൈബർസേന യൂണിയൻ ചെയർമാൻ രാഹുൽ എന്നിവർ സംസാരിച്ചു. വനിതാസംഘം യൂണിയൻസെക്രട്ടറി സിമ്മി ജിജി സ്വാഗതം പറഞ്ഞു.