ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു വരികയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇതു സംബന്ധി​ച്ച അവലോകന യോഗം എം.എൽ,എയുടെ അദ്ധ്യക്ഷതയിൽ ഹരിപ്പാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വെച്ച് നടന്നു. പൊതുമരാമത്ത് റോഡ്‌സ്,ബിൽഡിംഗ്‌സ്,ബ്രിഡ്ജസ് വിഭാഗങ്ങൾ മേജർ മൈനർ ഇറിഗേഷൻ വകുപ്പ്,ഹരിതം ഹരിപ്പാട് പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ്, കെഎൽഡിസി എന്നീ വകുപ്പുകളുടെയാണ് റിവ്യുമീറ്റിംഗ് വിളിച്ചു ചേർത്തത്. നബാർഡ് ഫണ്ടിൽ നിന്ന് 8 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഹോട്ടൽ ബേബി മേടക്കടവ് പുല്ലമ്പട റോഡിന്റെ നിർമ്മാണം അവസാന ഘട്ട നിർമ്മാണം പൂർത്തിയായി വരുന്നു. എൻ എച്ച് പവർ ഹൗസ് മുതലക്കുറിച്ചിക്കൽ റോഡിന്റെ സാമൂഹിക ആഘാത പഠനം പൂർത്തിയായി തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എം.എൽ.എ അറിയിച്ചു. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി, പൊതുമരാമത്ത് മുഖാന്തിരം നിർമ്മിക്കുന്ന കൊച്ചീടെ ജെട്ടി പെരുമ്പളളി റോഡ് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. എൻഎച്ച് കെവി ജെട്ടി റോഡിന്റെ ടാറിംഗ് ജോലികൾ നാളെ പൂർത്തിയാകും. ഹരിപ്പാട് ഇലഞ്ഞിമേൽ റോഡിന്റെ ആഞ്ഞിലിമൂട്ടിൽ പാലത്തിന് കിഴക്ക് വശത്തെ വെളളക്കെട്ടുളള ഭാഗത്തെ റോഡ് ഉയർത്തുവാനുളള നടപടി സ്വീകരിച്ചുവരികയാണ്. നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകൾക്ക് അനുവദിച്ച കെട്ടിടങ്ങളുടെ നിർമ്മാണത്തിന്റെ സാങ്കേതിക തടസങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കുവാനും യോഗത്തിൽ തീരുമാനമായതായും ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ സമഗ്രകാർഷിക വികസന പദ്ധതിയായ ഹരിതം ഹരിപ്പാട് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പാടശേഖരങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ കെ.എൽ.ഡി.സി പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകി. മാർച്ച് 18 ന് നിയോജകമണ്ഡലത്തിലെ ഹരിതം ഹരിപ്പാടിന്റെ ഭാഗമായി​ കൃഷി ഭവനുകളിൽ അവലോകന യോഗം നടത്തുവാനും നിർദ്ദേശം നലകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.