ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള അംഗീകൃത ബാലവേദി അംഗങ്ങളുടെ സർഗോത്സവം ഹരിപ്പാട് ഗവ.യുപി സ്കൂളിൽ ജില്ലാ കൗൺസിൽ ലൈബ്രറി സെക്രട്ടറി സി.തിലക് രാജ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ആർ. ശങ്കരപ്പിള്ള, പി. ഗോപാലൻ, ബാലവേദി താലൂക്ക് കോർഡിനേറ്റർ എസ്.കെ.പ്രദീപ് എന്നിവർ സംസാരിച്ചു