
ഹരിപ്പാട്: സി.ഐ.എസ്.എഫ്. ജവാൻ ഒറീസയിലെ കട്ടക്കിൽ മുങ്ങി മരിച്ചു. ചിങ്ങോലി പേരാത്തു തെക്കതിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ മകൻ വിഷ്ണു(33)വാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കട്ടക്കിന്റെ സമീപ പ്രദേശമായ മുണ്ടലിയിൽ വച്ചായിരുന്നു അപകടം. മഹാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴ്ന്ന വിഷ്ണുവിനെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കരയ്ക്കെടുത്ത് കട്ടക്ക് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവധിക്കു നാട്ടിലെത്തിയ വിഷ്ണു രണ്ടാഴ്ച മുമ്പാണ് മടങ്ങിപ്പോയത്. മംഗളൂരുവിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ സാധനങ്ങളും മറ്റും എടുക്കാനായാണ് കട്ടക്കിലേക്ക് വീണ്ടും പോയത്. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: സരോജിനിയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.