ചേർത്തല: ചേർത്തല വടക്കുംമുറി എസ്.എൻ.ഡി.പി യോഗം 470-ാം നമ്പർ ശാഖാ യോഗത്തിലെ വട്ടക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി.നാളെ ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 5ന് ശ്രീബലി, 7.30ന് ഭജൻസ്. 10ന് പള്ളിവേട്ട മഹോത്സവം, രാവിലെ 8ന് പന്തീരടി പൂജ, വൈകിട്ട് 5ന് ശ്രീബലി, രാത്രി 8ന് ക്ലാസിക്കൽ മിറക്കിൾ ഡാൻസ്,10ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്,തുടർന്ന് പള്ളിനിദ്ര. 11ന് രാവിലെ 8.30ന് ശ്രീബലി,10ന് സോപാന സംഗീതം, ഉച്ചയ്ക്ക് 2ന് ആറാട്ടിന് പുറപ്പാട്, വൈകിട്ട് 6.30ന് ആറാട്ട് എതിരേൽപ്പ്,വലിയകാണിക്ക, രാത്രി 8.30ന് ദീപാരാധന, വെടിക്കെട്ട്,തുടർന്ന് കലശം, 9ന് ഡോ.വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ.