photo

ആലപ്പുഴ: ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് ഡോ.സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരത്തിന് കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി (ഹോംകോ) മാനേജിംഗ് ഡയറക്ടർ ഡോ.ജോയ് പൊന്നപ്പൻ അർഹനായി. ഹോംകോ എം.ഡി എന്ന നിലയിലുള്ള ഭരണപരമായ മികവും വന്ധ്യതാചികിത്സയിലെ മികവും കണക്കിലെടുത്താണ് അവാർഡ്.

30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏപ്രിൽ പത്തിന് വൈകിട്ട് മൂന്നിന് കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ലോക ഹോമിയോപ്പതി ദിനാചരണത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും.