
ആലപ്പുഴ : ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ മംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹോക്കി അക്കാദമി രൂപീകരിച്ചു.. ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്ത് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോക്കി അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിൽ സ്പോർട്സ് ക്ളബും രൂപീകരിച്ചു. ഫുട്ബോൾ ടീമിനുള്ള ജേഴ്സി ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു പ്രകാശനം ചെയ്തു. കേരളാ ഹോക്കി ട്രഷറർ സി.ടി.സോജി മുഖ്യാതിഥിയായി. സ്കൂൾ വികസന സമിതി ചെയർമാൻ ഷൈജു കെ.എസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പുഷ്പകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം എസ്.അജിത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ.മൻസൂർ, പ്രസീദ സുധീർ, അബ്ദുൾ ഷംലാദ്, സുമംഗല, എന്നിവർ സംസാരിച്ചു.