
പൂച്ചാക്കൽ : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തൈക്കാട്ടുശ്ശേരി ശാഖ തുറവൂരിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിനു മുന്നിൽ ധർണ നടത്തി. ഡി സി.സി.സി അംഗം സിബി ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൈലാസൻ അദ്ധ്യക്ഷനായി. രാജപ്പൻ നായർ , ജോസഫ് വടക്കേക്കരി, വർഗീസ്, പി.സി. കുഞ്ഞ് കുഞ്ഞ്, കൃഷ്ണൻ നായർ, പുഷ്പാംഗദൻ, രതി നാരായണൻ, സിന്ധു ഷൈജു, എൻ. ജോഷി, അഭിഷ, മോഹനൻ പിള്ള, രജിമോൻ, സുരേഷ് ബാബു, അനൂപ്, പി.എച്ച് നൗഷാദ്, വിജയകുമാരി, ബാബു തൈക്കാട്ടുശ്ശേരി, ടി.കെ ദിനേശൻ,വിനോദ്, പ്രകാശൻ, കുഞ്ഞുമോൻ, അജിമോൻ, ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.