അമ്പലപ്പുഴ: പുന്നപ്ര കളിത്തട്ടിന് കിഴക്ക് ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ പുന്നപ്ര തെക്ക് ഒമ്പതാം വാർഡിൽ പ്രദീപിന്റെ മകൻ നവീദ് (21), കല്ലൂപറമ്പിൽ സുനിലിന്റെ മകൻ തരുൺ (22), സ്കൂട്ടർ യാത്രക്കാരായ പുന്നപ്ര തെക്ക് വലിയപറമ്പിൽ കബീറിന്റെ മകൻ നിയാസ് (20), കൊല്ലംപറമ്പിൽ ഫസലിന്റെ മകൻ മുഹമ്മദ് ഹാരീസ് (19) എന്നിവർക്കാണ് പരിക്കേറ്റത്.കളിത്തട്ട് പൊന്നാകരി റോഡിൽ വൈകിട്ട് 3.30 ഓടെ ആയിരുന്നു അപകടം. പുന്നപ്ര എതിർദിശയിൽ വന്ന സ്കൂട്ടറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണംതെറ്റി റോഡരികിലെ പെട്ടിക്കടക്കുള്ളിലേക്ക് ഇടിച്ചു കയറി. കടഭാഗികമായി തകർന്നു.നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.