
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെ ലോക വനിതാ ദിനഘോഷം എച്ച്. സലാം എം .എൽ.എ ഉദ്ഘാടനം ചെയ്തു . സമൂഹത്തിലെ വിവിധ മേഖലകളിൽ കർമ്മനിരതരായ വനിതകൾക്ക് വുമൺ ഒഫ് എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. റോട്ടറി ക്ലബ് ഒഫ് ആലപ്പുഴ ഈസ്റ്റിന്റെ പ്രസിഡന്റ് അഡ്വ.അനിത ഗോപകുമാർ അദ്ധ്യക്ഷയായി. മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ രാജ്, സെന്റ് ജോസഫ് കോളേജ് ഒഫ് വുമൺ പ്രിൻസിപ്പൽ ഡോ.ലതാ ജോർജ്, മാദ്ധ്യമ പ്രവർത്തക സുപ്രദ പ്രസാദ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച സാമൂഹ്യ സേവനപ്രവർത്തനങ്ങൾ നടത്തി വരുന്ന ഈസ്റ്റ് റൊട്ടറി ക്ലബ് പ്രസിഡന്റ് അനിത ഗോപകുമാറിനെ എം.എൽ.എ എച്ച്. സലാം ,റോട്ടറി അസിസ്റ്റന്റ് ഗവർണർ ജയകുമാർ എന്നിവർ അനുമോദിച്ചു. റോട്ടറി ഭാരവാഹികളായ ജി .അനിൽ കുമാർ, അസിസ്റ്റന്റ് ഗവർണർ ജയകുമാർ, ഡോ. നിമ്മി അലക്സാണ്ടർ, രാധ പൊന്നമ്പലം, ഡോ. അജി സരസൻ എന്നിവർ സംസാരിച്ചു.