അമ്പലപ്പുഴ: നിലവിലുള്ള മദ്യനയം കൂടുതൽ ഉദാരമാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും ഇപ്പോഴുള്ള നയം കൂടുതൽ കർശനമാക്കണമെന്നും കേരളാ പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.സർക്കാർ മദ്യനയം തിരുത്തുവാൻ തയ്യാറാക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ ചർച്ച ചെയ്യുവാനും അഭിപ്രായം രൂപീകരിക്കുവാനും ഗാന്ധിയൻ ദർശന വേദി ഹാളിൽ കൂടിയ കേരള പ്രദേശ് മദ്യവിരുദ്ധ സമിതി കേന്ദ്ര സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഹക്കിം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു.കെ.കാർത്തികേയൻ,മൗലാന മുഹമ്മദ് ബഷീർ , അഡ്വ. ദിലീപ് ചെറിയനാട് , ഷീല ജഗധരൻ , ആന്റണി കരിപ്പാശേരി , ജേക്കബ് എട്ടുപറയിൽ ,ഇ.ഷാബ്ദ്ദീൻ ,ബിനു മദനൻ എന്നിവർ സംസാരിച്ചു.