ambala

അമ്പലപ്പുഴ: ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് ഔഷധസസ്യത്തൈകൾ വിതരണം ചെയ്തു. വിഷ്ണുക്രാന്തി, രാമച്ചം, കറുക, മൂവില, തുളസി, പനിക്കൂർക്ക, കച്ചോലം, നിലപ്പന, ഉഴിഞ്ഞ, ശംഖുപുഷ്പം, മുറികൂടി, തിപ്പലി, മഞ്ഞൾ, കറ്റാർവാഴ തുടങ്ങിയ സസ്യച്ചെടികളാണ് നൽകിയത്. സംസ്ഥാന ഔഷധസസ്യ ബോർഡ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഡോ. പ്രിയ ദേവദത്തിൽ നിന്ന് എച്ച് .സലാം തൈകൾ ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ആയുഷ് ഗ്രാമം ജില്ലാ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഷെഹന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്തംഗം അർജുൻ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.