വള്ളികുന്നം: തെക്കേമുറി കണ്ടിയൂർ ശ്രീഭദ്രാദേവീക്ഷേത്രം ദേവപ്രശ്ന പരിഹാര കർമ്മങ്ങളും വാർഷിക പൂജയും മകയിര മഹോത്സവവും 11 ന് സമാപിക്കും. ഇന്ന് രാവിലെ അഞ്ചിന് അഷ്ട്ടദ്രവ്യ ഗണപതി ഹോമം, തിലഹവനം, ദ്വാദശ പൂജ, ദാനം, കാലു കഴുകികഴുകിച്ചൂട്ട്, 11 ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, 6 ന് പൊങ്കാല, 10 ന് കലശപൂജകൾ, 11 ന് സർപ്പപൂജ, നൂറുംപാലും, 3.30 ന് താലപ്പൊലി ഘോഷയാത്ര, 7 ന് ദീപാരാധന, 11 ന് ഗുരുതി എന്നിവ നടക്കും.