ആലപ്പുഴ: ഷീ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ് വിമൻസ് കോളേജിൽ വിദ്യാർത്ഥിനികൾക്കായി പരിശീലന പരിപാടി ആരംഭിച്ചു. കളക്ടർ ഡോ. രേണു രാജും ഇന്റലിജൻസ് ഐ.ജി ഹർഷിത അട്ടലൂരിയും മുഖ്യാതിഥികളായിരുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ.റീത്ത ലത ഡിക്കാത്തോ, വുമൺസ് സ്റ്റഡി യൂണിറ്റ് കോ-ഓർഡിനേറ്റർ നിമിഷ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.