ഹരിപ്പാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അവളിടം യുവതി ക്ലബുകളുടെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്രത്തിന്റെ 75ാം വാർഷികവും സ്ത്രീ സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും ആദരിച്ചു. ബോർഡ് അംഗം എസ് ദീപു അധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ വൈസ് ചെയർമാൻ ശ്രീജാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രുഗ്മിണി രാജു , അംബുജാക്ഷി ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിനി, ഗിരിജാഭായി, ഒസൂസി , അജിത അരവിന്ദൻ ,ജ്യോതിപ്രഭ എന്നിവരെ ആദരിച്ചു. വ്യന്ദ എസ് കുമാർ , ഷംസുദീൻ കായി പുറം, പ്രസീദ ജെ, ദിവ്യ എൽ, മനീഷ് കുമാർ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.