ഹരിപ്പാട്: മണ്ണാറശാല രാജീവ്ഗാന്ധി ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷാ ദീപം തെളിയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എൻ. എൻ നമ്പി ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട അനു കൃഷ്ണയെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എസ് ദീപു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ശിവപ്രസാദ് സ്വാഗതവും ലൈബ്രേറിയൻ മിനി സാറാമ്മ നന്ദിയും പറഞ്ഞു.