bdn

ഹരിപ്പാട്: മുട്ടം വിജ്ഞാന വികാസിനി വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം നേടിയ വനിതകൾക്കുള്ള ആദരവും സംഘടിപ്പിച്ചു. എം.മണിലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി: അംഗം ടി. ശ്രീകുമാരി മുഖ്യസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സ്നേഹ വി.ആർ, എസ്. ശില്പ, കെ കെ പ്രതാപചന്ദ്രൻ, എസ് ജയചന്ദ്രൻ,അജിത എന്നിവർ സംസാരിച്ചു. സാക്ഷരത പ്രസ്ഥാനത്തിന്റെ രജതജൂബിലി വർഷത്തോടനുബന്ധിച്ചു ചേപ്പാട് പഞ്ചായത്തിലെ സാക്ഷരത പ്രേരക്മാർക്ക് വായനശാലയുടെ പ്രത്യേക അംഗീകാരം ചടങ്ങിൽ കൈമാറി. എസ്. ഗോപിക, സുനിഷ എസ് നായർ, ഐശ്വര്യ സുധീർ, അശ്വതി പോക്കാട്ട്, എം മണിലേഖ, സൂര്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.