ആലപ്പുഴ: അത്തിത്തറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കുഭമഹോത്സവം ഇന്നും നാളെയും വിവിധ ചടങ്ങകളോടെ നടക്കും. രാവിലെ 8ന് കലശ പൂജ, രാത്രി 7.30ന് കലംകരി വഴിപാട്., നാളെ രാവിലെ 10.30ന് നാരങ്ങ ദീപം തെളിക്കൽ, 11.30ന് കലംകരി, 12.30ന് പ്രസാദമൂട്ട്, രാത്രി 7ന് താലം വരവ്, തിരിപിടുത്തം, 8.30ന് വലിയഗുരുതി എന്നീ ചടങ്ങുകൾ നടക്കും. ചടങ്ങുകൾ ക്ഷേത്രം തന്ത്രി വിജയനും മേൽശാന്തി ചേർത്തല രതീഷും നേതൃത്വം നൽകും.