ആലപ്പുഴ: കൗൺസിലിംഗിന് കോൺവെന്റിൽ നിറുത്തിയ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കണ്ണമംഗലം താമരപ്പള്ളി പടിറ്റത്തിൽ ശ്രീജിത്തിനെയാണ് (35) ഹരിപ്പാട് അതിവേഗ സ്പെഷ്യൽ കോടതി (പോസ്കോ) ജഡ്ജ് കെ. വിഷ്ണു വെറുതെ വിട്ടത്. 2013 ആഗസ്റ്റിലായിരുന്നു സംഭവം. പ്രതിക്ക് വേണ്ടി അഡ്വ. പി.പി.ബൈജു ഹാജരായി.