കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി 1193-ാം നമ്പർ ശാഖാ ഹാളിൽചേർന്ന കുട്ടനാട് യൂണിയൻ വൈദിക സമിതിയുടെ രണ്ടാമത് പ്രാർത്ഥനായോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈദിക സമതി യൂണിയൻ ചെയർമാൻ കമലാസനൻ ശാന്തി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ മോഹനൻ ശാന്തി,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുധീഷ്, ശാഖാ പ്രസിഡന്റ് മനോഹരൻ, വൈസ് പ്രസിഡന്റ് വിനോദ്, വനിതാസംഘം സെക്രട്ടറി സീമ രാജീവ് എന്നിവർ

സംസാരിച്ചു.