അരൂർ: എരമല്ലൂർ കാട്ടുങ്കൽ സർപ്പ ദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക കലശോത്സവവും സർപ്പ ദൈവങ്ങൾക്ക് തളിച്ചുകുടയും പാട്ടും 12,13 തീയതികളിൽ നടക്കും.12 ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് പുള്ളുവാചാര്യൻ എരമല്ലൂർ ഷൺമുഖദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ തളിച്ചു കുടയും പാട്ടും.13 ന് രാവിലെ 11ന് കലശാഭിഷേകം, 12 ന് തളിച്ചു കുട, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6ന് ഭഗവതിസേവ, 6.30ന് ദീപാരാധന, തുടർന്ന് മഹാഗുരുതി സമർപ്പണം. ചടങ്ങുകൾക്ക് ദേവസ്വം ഭാരവാഹികളായ വി.ടി. സിദ്ധാർത്ഥൻ, എം.ഷലിൻ കുമാർ, പ്രസന്ന ബാബു വാര്യത്തുവെളി തുടങ്ങിയവർ നേതൃത്വം നൽകും.