തുറവൂർ: ശ്രീ ഗോകുലം എസ്. എൻ.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.ആലപ്പുഴ എസ്‌.ഡി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ:ദേവി കെ.വർമ്മ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ വൈസ് ചെയർ പേഴ്സൺ വർഷ സതീഷ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ.ടോമി ജോൺ, പി.ആർ.ഒ കെ.ആർ. സന്തോഷ്‌, വുമൺ സെൽ കോ-ഓർഡിനേറ്റർ പ്രൊഫ. ജെയിൻ ട്രീസ, ആർ.കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്‌ ഡോ. നീന ചന്ദ്രൻ പെൺകുട്ടികൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.