
തുറവൂർ: കോൺഗ്രസ് നേതാവ് എസ്.ചിദംബരന്റെ ചരമവാർഷിക ദിനം ആചരിച്ചു. നാലുകുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എസ്. ചിദംബരൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പി.സലിം അദ്ധ്യക്ഷനായി.ദിലീപ് കണ്ണാടൻ, തിരുമല വാസുദേവൻ, അസീസ് പായിക്കാട്, കെ.ഉമേശൻ, ഉഷാ അഗസ്റ്റിൻ, പി.മേഘനാദ്, കല്പനാദത്ത് എസ്.കണ്ണാട്ട്, എൻ. ദയാനന്ദൻ,ആഞ്ഞിലിക്കൽ അബ്ബാസ് എന്നിവർ സംസാരിച്ചു.മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.