ambala
കരൂർ കോവിൽ പറമ്പ് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പല മതിൽ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധു ദേവസ്വം പറമ്പ് നിർവ്വഹിക്കുന്നു

അമ്പലപ്പുഴ: കരൂർ കോവിൽ പറമ്പ് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പല മതിൽ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധു ദേവസ്വം പറമ്പ് നിർവ്വഹിച്ചു. ക്ഷേത്രം ശാന്തി വിഷ്ണു പോറ്റിയുടെ കാർമ്മികത്വത്തിൽ നടന്ന പൂജകൾക്ക് ശേഷം ക്ഷേത്രം സ്ഥപതി ഡോ. കോഴിമുക്ക് മോഹനൻ ആചാരിയുടെ നേതൃത്വത്തിലാണ് ശിലാസ്ഥാപനചടങ്ങുകൾ നടന്നത്. ക്ഷേത്രം പ്രസിഡന്റ് ചിദംബരൻ, സെക്രട്ടറി രാജഗോപാൽ, അമ്പലപ്പുഴ സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണു ലാൽ, ക്ഷേത്രം വെളിച്ചപ്പാട് രാജൻ, കോവിൽ പറമ്പ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മണിയപ്പൻ, കെ.വി.ബി.എസ് സെക്രട്ടറി അയ്യപ്പൻ, രാധാകൃഷ്ണൻ, വത്സല .എസ് .വേണു തുടങ്ങിയവർ പങ്കെടുത്തു.