അരൂർ: അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗ സമാശ്വാസ നിധി, റിസ്ക് ഫണ്ട് പദ്ധതി എന്നിവയിൽ നിന്ന് 19 ബാങ്ക്അംഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു. ദെലീമാ ജോജോ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണ പിളള അദ്ധ്യക്ഷനായി.അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, ബാങ്ക് സെക്രട്ടറി ആർ.ജയശ്രീ, ബോർഡ് അംഗം ബി.കെ. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.