ayur

ആലപ്പുഴ: കേരള സ്റ്റേറ്റ് ഗവ ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ 38ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ബ്രദേഴ്സ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ എച്ച്.സലാം എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. ആയുർവേദ ചികിത്സയുടെ ഗുണഫലങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്ന രീതിയിലുള്ള പുതിയ പദ്ധതികൾ ടൂറിസം മേഖലയിലുൾപ്പടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർദ്രം പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്താനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി എം.എൽ.എ പറഞ്ഞു. ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി സ്വാഗതം പറഞ്ഞു. ഡോ.പി. ജയറാം, ഡോ.എം.എസ്.നൗഷാദ്, ഡോ.ഷൈൻ. എസ്, ഡോ.വഹീദ റഹ്‌മാൻ, ഡോ.ആശ.എസ്, ഡോ.റോയി.ബി.ഉണ്ണിത്താൻ, ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി, ഡോ.അനിത വർഗീസ്, ഡോ.അരുൾ ജ്യോതി എന്നിവർ സംസാരിച്ചു. ഡോ.എസ്.ജീവൻ കുമാർ കൃതജ്ഞത പറഞ്ഞു.