
മാന്നാർ: മാന്നാറിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെങ്കിൽ ആദ്യം സ്ഥലം കണ്ടെത്തുകയാണ് വേണ്ടതെന്ന് മന്ത്രിയും സ്ഥലം എം.എൽ.എയുമായ സജി ചെറിയാൻ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന അഗ്നിബാധ മാന്നാർ ടൗണിനെ ആശങ്കയിലാക്കുമ്പോൾ മാന്നാറിലും ഒരു ഫയർസ്റ്റേഷൻ വേണമെന്ന കേരള കൗമുദി റിപ്പോർട്ടിന്റെ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. അഗ്നിബാധയിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരസ്ഥാപനങ്ങൾ സജിചെറിയാൻ സന്ദർശിച്ചു. മാന്നാർ പൊലീസ് സ്റ്റേഷന് സമീപം കാടുകയറിക്കിടക്കുന്ന സ്ഥലത്തിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കണ്ടത്തണം. ബ്ലോക്ക് പഞ്ചായത്തംഗവും വ്യാപാരി വ്യവസായി ഏകോപനസമിതി മാന്നാർ യൂണിറ്റ് പ്രസിഡന്റുമായ അനിൽ എസ്.അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം അശോകൻ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, സജി കുട്ടപ്പൻ, അജ്മൽ ഷാജഹാൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.