ആലപ്പുഴ: മൊബിലിറ്റി ഹബ് നിർമ്മാണത്തിന് മുന്നോടിയായുള്ള ഭാരപരിശോധനകൾ 16നകം പൂർത്തിയാകും. ആദ്യ രണ്ട് പൈലുകളുടെയും പരിശോധന വിജയകരമായി പൂർത്തിയായിരുന്നു. മൂന്നാമത്തെ പൈൽ സ്ഥാപിച്ചുള്ള പരിശോധന ഇന്നോ, 14ലിനോ ആരംഭിക്കും. മൂന്നാമത്തെ പരിശോധനയും വിജയകരമായാൽ ഹബിന്റെ നിർമ്മാണത്തിന് തുടക്കമിടാൻ സാധിക്കും.