
ആലപ്പുഴ: സംസ്ഥാനത്ത് സർക്കാർ സ്‌കൂളിലെ ആദ്യ സ്‌പോർട്ട്സ് Sർഫ് മണ്ണഞ്ചേരി ഗവ ഹൈസ്‌കൂളിൽ ഇന്ന് വൈകിട്ട് 4ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ഫുട്‌ബാൾ ഉൾപ്പെടെ വിവിധയിനങ്ങൾ Sർഫിൽ പരിശീലിക്കാം. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും സൗജന്യമായി sർഫിൽ കളിക്കാം. മറ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്നു മാത്രം. പൊതുജനങ്ങൾക്ക് ചെറിയ ഫീസോടെ രാത്രിയിൽ കളിക്കാൻ സൗകര്യമുണ്ടാകും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്രാ കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. പൂർത്തീകരിച്ച സോളാർ പാനൽ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത് കുമാർ തുടങ്ങിയവർ മുഖ്യാതിഥികളാകും.