
ആലപ്പുഴ: കെ.എസ്.ഇ.ബിയുടെ എസ്.എൽ പുരം ഇലക്ട്രിക്കൽ സബ് ഡിവിഷന്റെയും സെക്ഷന്റെയും ഓഫീസ് മന്ദിരത്തിന്റെയും നിർമ്മാണോദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. പി.പി ചിത്തരഞ്ജൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടർ ഡോ.രേണുരാജ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനഭായി, പഞ്ചായത്ത് അംഗം അളപ്പന്തറ രവീന്ദ്രൻ, കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി അശോക്, എസ്. രാജ് കുമാർ, അഡ്വ. വി. മുരുകദാസ്, എം.എ ടെൻസൻ തുടങ്ങിയവർ പങ്കെടുക്കും.