s

ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അക്ഷരോത്സവം ഇന്ന് പുന്നപ്ര ഗവ.ജെ.ബി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്ഷരോത്സവത്തിൻറെ ഭാഗമായി കഥാരചന, കവിതാരചന, പ്രസംഗം, കഥാപ്രസംഗം തുടങ്ങി ഇരുപത് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്കുതലത്തിൽ നടന്ന ബാലോത്സവത്തിൽ യു.പി, ഹൈസ്‌കൂൾ തലങ്ങളിൽ വിജയിച്ചവരാണ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുക
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് അലിയാർ എം. മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.