ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം മഹാദേവികാട് -എരിക്കാവ് 1120-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 14-മത് പുനഃപ്രതിഷ്ഠ വാർഷികം നാളെ രാജേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കും. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഷ്ടദ്രവ്യഗണപതിഹോമം, കലശപൂജ, നിറപറ, അന്നദാനം, താലപ്പൊലി, വെടിക്കെട്ട്‌ എന്നിവ നടക്കും. കൂടാതെ കഴിഞ്ഞ എസ്.എസ്. എൽ. സി, സി. ബി. എസ്. സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ്, നിർദ്ധനരായ രോഗികൾക്ക് ചികിത്സാധനസഹായ വിതരണവും നടക്കും.