ആലപ്പുഴ: നഗരസഭയുടെ 2022-23 വർഷത്തെ പദ്ധതി രൂപീകരണവും ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് യുവാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കാൻ ആലപ്പുഴ നഗരസഭ ഒരുങ്ങുന്നു. നഗരത്തിലെ കലാലയങ്ങളിലെ യൂണിയൻ ഭാരവാഹികളെയാണ് നഗരസഭ ബഡ്ജറ്റ് മുന്നൊരുക്ക ചർച്ചകൾക്കായി ക്ഷണിച്ചിട്ടുള്ളത്.14ന് ഉച്ചയ്ക്ക് 12ന് നഗരസഭ മിനി കോൺഫറൻസ് ഹാളിലാണ് പരിപാടി.നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, കെ ബാബു, ആർ.വിനീത, ബിന്ദു തോമസ്, കൗൺസിലർ എം.ആർ.പ്രേം, സെക്രട്ടറി നീതു ലാൽ, റവന്യൂ ഓഫീസർ മാലിനി എസ്. കർത്ത, പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥനായ പൗലോസ് എന്നിവർ പങ്കെടുക്കും. എന്റെ നഗരം എങ്ങനെയാവണം എന്ന വിഷയത്തിൽ യുവാക്കളുടെ കാഴ്ചപ്പാട് അറിയുകയാണ് ശിൽപ്പശാലയുടെ ഉദ്ദേശമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.