ചാരുംമൂട് : ചുനക്കര തെക്ക് പത്തിശേരിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ മകയിര മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ 13 വരെ നടക്കും. ഇന്ന് രാവിലെ 7ന് പൊങ്കാല, 8ന് കലശാഭിഷേകം, നൂറും പാലും, 10 മുതൽ തിരുമുമ്പിൽ പറ, രാത്രി 7.30ന് എതിരേൽപ്പ്, നാളെ രാവിലെ 6 മുതൽ അഖണ്ഡനാമം, ഞായറാഴ്ച വൈകിട്ട് 5 മുതൽ കെട്ടുത്സവവരവ്, രാത്രി 7 മുതൽ കുത്തിയോട്ട ചുവടും പാട്ടും, 9 മുതൽ ഗുരുതി.
എല്ലാ ദിവസവും ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ അന്നദാനം ഉണ്ടായിരിക്കും.