കറ്റാനം: കട്ടച്ചിറ ആറ്റുപുറത്ത് ഭുവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും പുണർത മഹോത്സവവും 12,13 തീയതികളിൽ നടക്കും. നാളെ രാവിലെ 5 ന് പള്ളിയുണർത്തൽ, 5.30ന് ഗണപതിഹോമം, 8 ന് ഭാഗവത പാരായണം, ഒന്നിന് അന്നദാനം. 13 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6 ന് സോപാന സംഗീതം, ഏഴിന് പൊങ്കാല, ഒന്നിന് അന്നദാനം, വൈകിട്ട് 6.30ന് ദീപകാഴ്ച്ച എന്നിവ നടക്കും.