ഹരിപ്പാട്: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബ്ബും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഹരിപ്പാട് ഏരിയ കമ്മിറ്റിയും കരുവാറ്റ എസ്. വി ആയുർവേദ മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. നാളെ കരുവാറ്റ ആശ്രമം ജംഗ്ഷനിലുള്ള എൽ. പി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ കൊവിഡ് രോഗം ബാധിച്ച 100 സ്ത്രീകൾക്കുള്ള ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും. രാവിലെ 10ന് നടക്കുന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രുഗ്മിണി രാജു ഉദ്ഘാടനം ചെയ്യും.