
ആലപ്പുഴ: നഗരസഭയുടെ അഭിമാന പദ്ധതിയായ ശുചിത്വ കാമ്പയിനായ അഴകോടെ ആലപ്പുഴയ്ക്കായുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്ന ഘട്ടത്തിൽ ഐ.സി. ഐ .സി .ഐ ബാങ്ക് ആലപ്പുഴ ശാഖ ആറ് ലക്ഷം രൂപയുടെ ചെക്ക് നഗരസഭ സെക്രട്ടറി ബി. നീതുലാലിനു കൈമാറി. ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നുമാണ് നഗരസഭയുടെ ശുചിത്വ പദ്ധതിയ്ക്ക് തുക കൈമാറിയത്. ഐ.സി.ഐ.സി ബാങ്ക് റീജ്യണൽ മാനേജർ അരുൺ മാത്യു , റീജ്യണൽ ഹെഡ് അജീഷ് എ.എസ്, ചീഫ് മാനേജർ അരുൺ. ആർ. ഉണ്ണിത്താൻ, ബ്രാഞ്ച് മാനേജർ വിനീഷ്, നഗരസഭ സൂപ്രണ്ടുമാരായ ജേക്കബ് മാത്യു, സന്തോഷ് എന്നിവർ പങ്കെടുത്തു.