
മാന്നാർ: സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിക്കായി യത്നിച്ച മഹാ വ്യക്തിത്വവുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് മാന്നാർ നഫീസത്തുൽ മിസ്‌രിയ വനിതാ ഇസ്‌ലാമിക് കോളേജ് (വഫിയ്യ) പ്രിൻസിപ്പൽ ഹംസാ ഫൈസി പറഞ്ഞു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മാന്നാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൈദരലിശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജി ഇഖ്ബാൽ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വഫിയ്യ കോളേജ് അദ്ധ്യാപകരായ ഇബ്രാഹിം ഫൈസി, സക്കറിയ ബാഖവി, മാന്നാർ പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, മാദ്ധ്യമ പ്രവർത്തകൻ എൻ.പി അബ്ദുൽ അസീസ്, പി.എം.എ ഷുക്കൂർ, സുലൈമാൻ കുഞ്ഞ് കുന്നയിൽ, അബ്ദുൽ ബാരി, ഫൈസൽ, മുജീബ് നസീർ എന്നിവർ സംസാരിച്ചു.