ചേർത്തല: കെ.എസ്.ഇ.ബി എസ്.എൽ.പുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ സെക്ഷൻ ഓഫീസ് മന്ദിര ശിലാസ്ഥാപനം 12ന് നടത്തും. ഇന്ന് രാവിലെ 11ന് മന്ത്റി കെ.കൃഷ്ണൻകുട്ടി ശിലാസ്ഥാപനം നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും. എ.എം.ആരിഫ് എം.പി. മുഖ്യാതിഥിയാകും. കഞ്ഞിക്കുഴിയിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷന് പിന്നിൽ കെ.എസ്.ഇ.ബിയുടെ സ്ഥലത്താണ് ഓഫീസ് നിർമ്മിക്കുന്നത്.