ചേർത്തല: ചേർത്തല വടക്കേ അങ്ങാടി കവല വികസനം ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്റി അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം ഏഴേകാൽ സെന്റ് (2.96 ആർസ്) ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ അവശേഷിക്കുന്ന തടസവും നീങ്ങികഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് റവന്യൂ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആധുനികരീതിയിലുള്ള ബസ് ഷെൽട്ടർ, തെരുവുവിളക്കുകൾ, ഡിവൈഡറുകൾ, നടപ്പാത എന്നീ സൗകര്യങ്ങളോടു കൂടിയാകും കവല വികസനം. സുരക്ഷിതവും തടസരഹിതമായ ഗതാഗതം വടക്കേ അങ്ങാടി കവല വികസനത്തോടെ സാദ്ധ്യമാകും എന്നും മന്ത്റി പി. പ്രസാദ് പറഞ്ഞു.