ചേർത്തല: ജില്ലയിൽ കാർഷിക മേഖലയുടെ വികസനത്തിനായി മണ്ണിനങ്ങളുടെ പരിപാലനം വിഷയമാക്കി ശിൽപ്പശാലയും കാർഷിക ശാസ്ത്ര പ്രദർശനവും നടത്തുന്നു.സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രവും സംസ്ഥാന മണ്ണ് മ്യൂസിയവും ചേർന്ന് ഇന്നും നാളയുമായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രദർശനവും ശിൽപശാലയും സംഘടിപ്പിക്കുന്നത്.
ജില്ലിയിൽ പ്രശ്‌നബാധിത മണ്ണിനങ്ങളായ മണൽമണ്ണ്,കരിമണ്ണ്,പൊക്കാളിമണ്ണ് എന്നിവയുടെ ശാസ്ത്രീയ ആരോഗ്യപരിപാലനത്തിലൂടെ കാർഷിക പുനരുജ്ജീവനവും വളർച്ചയുമാണ് ശിൽപ്പശാലയിലൂടെ ലക്ഷ്യ മാക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ വി.ജി.മോഹനൻ,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ.സത്യൻ,ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനു മേരി ഫിലിപ്പ്,ലൈജുമാണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിൽപ്പശാലയിൽ 200 കർഷകർക്ക് മണ്ണാരോഗ്യ കാർഡ് വിതരണവും,മണ്ണിനെ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയും ചെയ്യും. ഇന്ന് രാവിലെ 10.30ന് കാർഷിക ശാസ്ത്ര പ്രദർശനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.12ന് രാവിലെ പത്തിന് ശിൽപ്പശാലയും മണ്ണാരോഗ്യകാർഡ് വിതരണ ഉദ്ഘാടനവുംമന്ത്റി പി.പ്രസാദ് നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയാകും.