ചേർത്തല: എം.എൽ.എ ഓഫീസ് ഉദ്ഘാടനത്തിന് സ്വന്തം കൈയക്ഷരത്തിൽ ക്ഷണക്കത്ത് എഴുതി മന്ത്രി പി.പ്രസാദ്. ഇന്ന് വൈകിട്ട് 5 ന് ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്ക് ഗാന്ധിബസാർ കെട്ടിട സമുച്ചയത്തിലെ കെട്ടിടത്തിലാണ് ഓഫിസ് തുറക്കുന്നത്. സ്പീക്കർ എം.ബി. രാജേഷാണ് ഉദ്ഘാടകൻ.വിവാഹം, വിദ്യാർത്ഥിഘട്ടം മുതലുള്ള പാർട്ടി പരിപാടികൾ തുടങ്ങിയവയ്ക്ക് എല്ലാം സ്വന്തം കയ്യക്ഷരത്തിലെ എഴുത്തുകളാണ് മന്ത്രി ഉപയോഗിച്ചിരുന്നത്. തന്റെ എം.എൽ.എ ഓഫീസ് ഉദ്ഘാടനത്തിനും കൈയ്യക്ഷരത്തിൽ തന്നെ കത്ത് തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച നൂറനാടുള്ള സുഹൃത്തിന്റെ മകളുടെ വിവാഹത്തിനും മന്ത്രി ക്ഷണക്കത്ത് എഴുതി നൽകിയിരുന്നു.