ചേർത്തല: മന്ത്റി പി.പ്രസാദിന്റെ ചേർത്തല നിയോജകമണ്ഡലം ക്യാമ്പ് ഓഫീസ് 13ന് വൈകിട്ട് 5ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.നഗരത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഗാന്ധിബസാർ വ്യാപാര സമുച്ചയത്തിലാണ് ഓഫീസ്. പൊതുജനങ്ങളുടെ പരാതികളും വികസന നിർദ്ദേശങ്ങളും സ്വീകരിക്കുന്ന പൊതുജനസേവനകേന്ദ്രമായാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്റി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഓഫീസ് ഉദ്ഘാടനത്തിനൊപ്പം www.nammudecherthala.com എന്ന സോഫ്ട് വെയറും പ്രവർത്തനം തുടങ്ങും.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ തൽസ്ഥിതി അറിയുന്നതിനും നൽകിയ പരാതികളുടെ പുരോഗതി എസ്.എം.എസിലൂടെ അറിയുന്നതിനും ഇതിലൂടെ സാദ്ധ്യമാകും.
ചടങ്ങിൽ എ.എം.ആരിഫ് എം.പി ,ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.ജില്ലാ പഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.