
മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹപാഠിക്കൊരു സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി പണി പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ സമർപ്പണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.ജേക്കബ് ജോൺ കല്ലട, പത്തിച്ചിറ വലിയപള്ളി സഹവികാരി ഫാ.അലൻ എസ്.മാത്യു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് അംഗം ബി.ശ്രീകുമാർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ അശോക് കുമാർ, പി.എ.സി അംഗം രാധീഷ് കുമാർ, സ്കൂൾ മാനേജർ കെ.എസ്.തോമസ്, സ്കൂൾ പ്രിൻസിപ്പൽ സൂസൻ സാമുവേൽ, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.രാജേഷ് കുമാർ, എച്ച്.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി തോമസ്, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി വർഗീസ് പോത്തൻ, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, മുൻ പ്രോഗ്രാം ഓഫീസർ ഡാനിയേൽ ജോർജ്, സീനിയർ എച്ച്.എസ്.എസ്.ടി ഷൈനി തോമസ് എന്നിവർ സംസാരിച്ചു.