a

മാവേലിക്കര: കടവൂർ മനായിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ സി.സി.ടി.വിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.സജികുമാർ അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഓമനക്കൂട്ടൻ, വാർഡ് മെമ്പർ സുമബാലകൃഷ്ണൻ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിളിയപ്പൻ, സബ്ഗ്രൂപ്പ് ഓഫീസർ സ്മിതിൻ.എസ്, ക്ഷേത്ര ശാന്തി എം.നിഷാദ് എന്നിവർ സംസാരിച്ചു.