
ആലപ്പുഴ: സ്ഥലം മാറിപ്പോയ ജീവനക്കാർക്ക് പകരക്കാർ എത്താത്തതിനാൽ ആലപ്പുഴയിലെ വാട്ടർ അതോറിട്ടി ഡിവിഷൻ ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു. എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ, രണ്ട് അസി. എൻജനീയർ എന്നിവരുടെ ഓഫീസുകൾ ഉൾപ്പെടുന്നതാണ് വഴിച്ചേരിയെലെ ഡിവിഷൻ ഓഫീസ്. ഒരു അസി. എൻജിനീയറും അഞ്ച് ഓവർസിയർമാരും സ്ഥലം മാറിപ്പോയിട്ട് മാസങ്ങളായി. വേനൽക്കാലത്ത് കുടിവെള്ളം എത്തിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താളംതെറ്റും. ആലപ്പുഴ നഗരസഭാ മേഖലയിൽ മൂന്ന് ഓവർസിയർമാർ വേണ്ടിടത്ത് ഒരാൾ പോലുമില്ല. അമ്പലപ്പുഴ താലൂക്കിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാളുടെ സേവനമാണ് ലഭിക്കുന്നത്.