മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തഴക്കര യൂണിറ്റ് സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ജോൺ തേവരേത്ത് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം പി.വി.ഗോവിന്ദപിള്ള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എസ്.ശിവാനന്ദൻ നവാഗതരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജി.ജോസ് റിപ്പോർട്ടും ട്രഷറാർ എം.ശശിധരൻ ആചാരി കണക്കും അവതരിപ്പിച്ചു. ആർ.പ്രസന്നകുമാർ, കെ.എൻ.ഇന്ദിരാമ്മ, ഡോ.സാബു ജോർജ്, ഡോ.പി.കെ.സുലോചന, കെ.കെ.വിശ്വംഭരൻ, ഇ.എസ്.ജോസ എന്നിവർ സംസാരിച്ചു.