photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ നടപ്പിലാക്കുന്ന ഗുരുധനം പദ്ധതിക്ക് ആവേശകരമായ തുടക്കം. യോഗം ജനറൽ സെക്രട്ടറിസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബലിയുടെ ഭാഗമായി ചേർത്തല യൂണിയനിൽ നടപ്പാക്കുന്ന അഭിമാന പദ്ധതിയാണ് ഗുരുധനം പദ്ധതി.ചേർത്തല യൂണിയൻ ഗുരുപൂജാഹാളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് യോഗം പ്രവർത്തകരെ സാക്ഷിയാക്കി പദ്ധതി പ്രഖ്യാപനവും മൈക്രോ ഫിനാൻസ് വായ്പാ വിതരണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. മൈക്രോ ഫിനാൻസ് വനിതാ-പുരുഷ സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിൽ പുഷ്പകിരീടങ്ങളും ചെങ്കോലും യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ മൊമെന്റോയും പൊന്നാടയും നൽകി യോഗം ജനറൽ സെക്രട്ടറിയെ സ്വീകരിച്ചു.തുടർന്ന് നടന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.യോഗം കൗൺസിലർ പി.ടി.മൻമഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതം പറഞ്ഞു. യൂണിയൻ

മുൻ പ്രസിഡന്റ് കെ.വി.സാബുലാൽ,മുൻ സെക്രട്ടറി വി.എൻ.ബാബു, യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി,വി.ശശികുമാർ,അനിൽ ഇന്ദീവരം,യോഗം ഡയറക്ടർ ബാലേഷ് ഹരികൃഷ്ണ , യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം കെ.എ. മണിലാൽ,സൈബർസേന കേന്ദ്രസമിതി കൺവീനർ ധന്യാ സതീഷ്,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,സെക്രട്ടറി അജയൻ പറയകാട്,വനിതാസംഘം കേന്ദ്രസമിതി അംഗം തുളസീഭായി വിശ്വാഥൻ,വനിതാ സംഘം പ്രസിഡന്റ് റാണി ഷിബു,സെക്രട്ടറി ശോഭിനി, വൈദിക യോഗം കേന്ദ്രസമിതി സെക്രട്ടറി ഷാജി ശാന്തി , പെൻഷണേഴ് ഫോറം യൂണിയൻ പ്രസിഡന്റ് പി.ഡി.ഗഗാറിൻ,എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് അജി ഗോപിനാഥ് എന്നിവർ സന്നിഹിതരായിരുന്നു. ധനലക്ഷ്മി ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ ജയകുമാർആശംസകൾ അർപ്പിച്ചു.യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ അഞ്ജലി നന്ദിയും പറഞ്ഞു. യൂണിയൻ അതിർത്തിയിലെ 106 ശാഖകളുടെയും ഭാരവാഹികളും പോഷക സംഘടനാ നേതാക്കൻമാരും യോഗത്തിൽ പങ്കെടുത്തു.