
അമ്പലപ്പുഴ: യു.പി, ഉത്തരാഖണ്ഡ് ,ഗോവ മണിപ്പൂർ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ ഭരണ തുടർച്ചയിൽ ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി കച്ചേരിമുക്കിലും, പുറക്കാടും വിജയാഹ്ലാദ പ്രകടനം നടത്തി. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.വി.ഗണേഷ് കുമാർ, രേണുക ശ്രീകുമാർ, മണ്ഡലം ഭാരവാഹികളായ കെ.എസ്സ്.ജോബി, രജിത്ത് രമേശൻ, പി.രാജേഷ്,സ്മിതാ മോഹൻ, ബിജു സാരംഗി ,ബീനകൃഷ്ണകുമാർ,ആദർശ് മുരളി, മഞ്ജു ഷാജി, എൻ.രാജ്കുമാർ, അമ്പിളി രമേശ്, കെ.രമണി, ഏരിയ പ്രസിഡന്റുമാരായ എസ്.ഹരികൃഷ്ണൻ, പി.മുരുകേഷ്, രാഹുൽദാസ് തുടങ്ങിയവർ നേതൃത്വം നൽകി.